കാഞ്ഞങ്ങാട്: പ്രശസ്‌ത തബലിസ്റ്റ് പള്ളിക്കര, പാക്കത്തെ ലോഹിതാക്ഷൻ (70) അന്തരിച്ചു. വീട്ടിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട്, അതിയാമ്പൂർ സ്വദേശിയായ ലോഹിതാക്ഷൻ സ്‌റ്റേറ്റ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: പ്രമോദിനി(പാക്കം). മക്കൾ: ഹരിത (ബംഗ്ളൂരു), അമൃത (അസി. മാനേജർ ഗ്രാമീൺ ബാങ്ക് കോഴിക്കോട്). സഹോദരങ്ങൾ: രാജേന്ദ്രൻ (ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥൻ, വെള്ളിക്കോത്ത്), സത്യാവതി (മല്ലം), ഹേമാവല്ലി (മേൽപ്പറമ്പ്), പരേതരായ കുഞ്ഞിക്കണ്ണൻ, ലക്ഷ്മി, ഗായത്രി ദേവി. 1978- 80 കാലത്ത് ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ’സർഗം’ഓർക്കസ്ട്രയിലെ പ്രമുഖ തബലിസ്‌ററായിരുന്നു ലോഹിതാക്ഷൻ.
പരേതനായ സംഗീതജ്ഞൻ ഉണ്ണികൃഷ്‌ണൻ പരപ്പയുടെ നിരവധി ഭക്തി ഗാന സദസുകളിലും ഭക്തിഗാന കാസറ്റുകളിലും തബല വായിച്ചിട്ടുണ്ട്.
പ്രശസ്‌ത നാടക സംവിധായകൻ പപ്പൻ ശ്യാമളാലയത്തിൻ്റെ നിരവധി അമേച്വർ നാടകങ്ങൾക്ക് പിന്നണിയിൽ പ്രവർത്തിച്ചുണ്ട്.
കെ എൻ കീപ്പേരിയുടെ കഥാപ്രസംഗവേദികളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത സാന്നിധ്യയിരുന്നു ലോഹിതാക്ഷൻ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൃന്ദ ഗാനത്തിൽ നിരവധി തവണ സമ്മാനം നേടിയ കാഞ്ഞങ്ങാട് ദുർഗ്ഗാ ഹൈസ്‌കൂൾ ടീമിൻ്റെ മുഖ്യ പരിശീലകരിൽ ഒരാളായിരുന്നു പ്രശസ്‌ത ഗായകനായ അരവിന്ദാക്ഷൻ, രഘുപണിക്കർ പെരിയ, അശോകൻ, ജയിൻ ജോൺ, പിന്നണി ഗായിക മിൻമിനി എന്നിവരുടെ ഗാനമേളകളിൽ മുഖ്യ തബല വാദകനായും ശ്രദ്ധ നേടിയിരുന്നു.
തബലിസ്റ്റ് പള്ളിക്കര, പാക്കത്തെ ലോഹിതാക്ഷൻ (70) അന്തരിച്ചു.











Leave a Reply