സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

കാഞ്ഞങ്ങാട്: ഭാരതീയ ജനതാ പാർട്ടി ജില്ലാ മെഡിക്കൽ സെൽ, കുശാൽ നഗർ ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.ബിജെപി ജില്ലാ പ്രസിഡണ്ട് എം.എൽ അശ്വിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ സെൽ ജില്ലാ കൺവിനർ ഡോ. ഷൈജു ചുള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം ബൽരാജ്, സുകന്യ എച്ച് ആർ, സെൽ കോഡിനേറ്റർ സുകുമാരൻ കുതിരപ്പാടി,കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം പ്രശാന്ത്,മണ്ഡലം ട്രഷർ ശാലിനി പ്രഭാകർ,ബൂത്ത് പ്രസിഡന്റുമാരയ രവി ചന്ദ്രൻ കുശാൽ നഗർ, രൂപ എസ് പ്രഭു എന്നിവർ സംസാരിച്ചു.യുവ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എച്ച് എൻ ധനുഷ് സ്വാഗതവും
സുലോചനാ പ്രവീൺ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *