സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: നെല്ലിക്കുന്ന് പഠനമുറിയിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു രാജപുരം എഎസ്ഐ സുഗന്ധി എം. പി. ക്ലാസെടുത്തു

 

പാണത്തൂർ: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 2 മുതൽ 15 വരെ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നെല്ലിക്കുന്ന് പഠനമുറിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഓപ്പറേഷൻ തൂഫാൻ ഫേസ് 2ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ രാജപുരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ സുഗന്ധി എം. പി. ക്ലാസെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സമൂഹത്തിനുമുള്ള പങ്കിനെക്കുറിച്ചും ബോധവൽക്കരണം നടത്തി.

ഊരുമൂപ്പൻ ബാലൻ സി. അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ എം. ഷിബു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എഡിഎസ് ചെയർപേഴ്സൺ ബിജിത വിനോദ്, ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കുട്ടികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ഫെസിലിറ്റേറ്റർ ശ്രുതി സ്വാഗതവും എസ്.ടി. പ്രമോട്ടർ സുമിത്ര നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *