കേളപ്പങ്കയം റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ച് ഊരുകൂട്ടം നിവാസികൾ വാർഡ് മെമ്പർ എം. ഷിബു ഉദ്ഘാടനം ചെയ്തു

 

പാണത്തൂർ: കേളപ്പങ്കയം ഊരിലേക്കുള്ള റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ച് ഊരുകൂട്ടം നിവാസികൾ. റോഡരികിൽ വളർന്ന കാടുകൾ നീക്കം ചെയ്യുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ എം. ഷിബു ഉദ്ഘാടനം നിർവഹിച്ചു.

ഊരിലെ നിവാസികൾ ഒത്തുചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഊര് മൂപ്പൻ രാമചന്ദ്രൻ, ദാമു എം., പുരുഷോത്തമൻ, രതീഷ് കെ., സുനിൽ കെ. എസ്., രാധാകൃഷ്ണൻ, ബിജു, സിനു തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *