നെടുമ്പാശ്ശേരി വാഹനാപകടം; കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉമാ തോമസ്

കൊച്ചി: നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. വേര്‍പാട് സംഭവിച്ച കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കുകയും നീതി ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും എംഎല്‍എ പറഞ്ഞു.

 

‘അമിതവേഗതയിലുള്ള വാഹനയാത്രയിലൂടെ മൂന്ന് വിലപ്പെട്ട ജീവനുകളാണ് കവര്‍ന്നെടുത്തത്. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഈ ദുരന്തത്തിലൂടെ തകര്‍ന്നത്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേര്‍പാട് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും സമ്മാനിച്ച വേദന വാക്കുകള്‍ക്കതീതമാണ്. ഈ ദാരുണമായ അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ച് നീതി ഉറപ്പാക്കണം’ ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *