ജില്ലാ സ്കൂൾ കായികമേള 15,16,17 തീയതികളിൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും.

നീലേശ്വരം: ചായോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന ജില്ലാ സ്കൂൾ കായികമേള 15,16,17 തീയതികളിൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.കിനാനൂർ -കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തംഗം ഒക്ലാവ് കൃഷ്ണൻ, ,പിടിഎ പ്രസിഡണ്ട് പി മനോഹരൻ, പ്രീതി മോൾ, തുടങ്ങിയവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ എം സുനിൽ കുമാർ സ്വാഗതവും പ്രിൻസിപ്പാൾ കെ ടി സീമ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ( ചെയർമാൻ), വി മനോഹരൻ, സത്യൻ കണിയാട( വൈസ്. ചെയർ ),ഡി ഡി ഇ പി വി റഫീഖ് ( കൺവീനർ), എം സുനിൽകുമാർ,കെ.ടി. സീമ ( ജോ. കൺവീനർമാർ) 62 സ്കൂളുകളിൽ നിന്നായി 2100 ഓളം കായിക താരങ്ങളാണ് മേളയിൽ പങ്കെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *