പാണത്തൂർ :പനത്തടി റിസർവനത്തിൽ നിന്നും കഴിഞ്ഞ മാസം ഒമ്പതാം തീയതി പണത്തൂർ പ്ലാന്റ്റേഷൻ കോർപ്പറേഷൻ കാട്ടൂർ കൂലോത്തിന് സമീപത്തുനിന്ന് മ്ലാവ് ഇറച്ചി പിടികൂടിയത്. അന്ന് നായാട്ട് സംഘത്തിലെ മൂന്ന് പേരിൽ രണ്ടുപേർ അന്ന് ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികളായ നൗഫൽ (36 ) സുബൈദ് (46) എന്നിവർക്കുവേണ്ടി തിരച്ചിൽ തുടരുന്നതിനിടയിലാണ് രണ്ടുപേരും8/10/26 ന് റേഞ്ച് ഓഫീസർ മുൻപാകെ ഹാജരായത്. രണ്ടുപേരും പാണത്തൂർ തോട്ടം സ്വദേശികളാണ് ഇവർ രണ്ടുപേരും കർണാടകയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതികളെ തെളിവെടുപ്പ് നടത്തി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഒളിവിൽ പോയ നായാട്ട് സംഘം കാഞ്ഞങ്ങാട് റേഞ്ച് ഓഫീസർ മുൻപാകെ ഹാജരായി.












Leave a Reply