ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല

ന്യൂഡൽഹി: ഓം പ്രകാശ് മാഥൂർ പുതിയ കേരള ​ഗവർണർ.സിക്കിം ഗവർണറായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള ബിജെപി നേതാവാണ്. ലോക്സഭയിലും രാജ്യസഭയിലും അംഗമായിട്ടുണ്ട്. 2024 ജൂലൈ 31ന് സിക്കിമിന്റെ 18മത്തെ ഗവ‌ർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചിരുന്നു.

കേരള ​ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ തമിഴ്നാട് ​ഗവർണറായി നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി. 2025 ജനുവരിയിലാണ് കേരളത്തിന്റെ ഗവർണറായി അദ്ദേഹം ചുമതലയേൽക്കുന്നത്.പിന്നീട് തമിഴ്നാട് ഗവർണർ ആർ എൻ രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചപ്പോൾ തമിഴ്നാടിന്റെ അധിക ചുമതലയും ആർലേക്കറിനായിരുന്നു.ഗോവ നിയമസഭാ സ്പീക്കറായിരുന്ന അർലേക്കർ, ഹിമാചൽ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *