പാണത്തൂർ: പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ ബൗദ്ധികവും കായികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ പനത്തടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന പാറക്കടവ്, നെല്ലിക്കുന്ന് പഠനമുറികളിൽ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.
പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ CSW ബാബുരാജ് സ്പോർട്സ് കിറ്റുകൾ വാർഡ് മെമ്പർ എം. ഷിബുവിന് കൈമാറി.ചടങ്ങിൽ ഊര് മൂപ്പന്മാരായ രമേഷ് ആർ, ബാലൻ സി, ഫെസിലിറ്റേറ്റർമാരായ ശാലിനി, ശ്രുതി, ട്രൈബൽ പ്രമോട്ടർ സുമിത്ര, പഠനമുറികളിലെ കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു
എട്ടാം വാർഡിലെ പഠനമുറികളിൽ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു












Leave a Reply