കാസർകോട്: കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ സൗജന്യ ഫൈബ്രോ സ്കാൻ പരിശോധനയും വിദഗ്ദ്ധ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് കൺസൾട്ടേഷനും സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് ക്യാമ്പ് നടക്കുക.
കരൾ രോഗങ്ങളായ ഫൈബ്രോസിസ്, സിറോസിസ്, ഫാറ്റി ലിവർ എന്നിവയുടെ സാധ്യത വേദനരഹിതമായി മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന ആധുനിക അൾട്രാസൗണ്ട് സാങ്കേതികവിദ്യയാണ് ഫൈബ്രോ സ്കാൻ. കരളിന്റെ കാഠിന്യവും കൊഴുപ്പിന്റെ തോതും കോശങ്ങളിലുണ്ടാകുന്ന തകരാറുകളും കൃത്യമായി നിർണ്ണയിക്കാൻ ഈ പരിശോധനയിലൂടെ സാധിക്കും.
ഫാറ്റി ലിവർ ഉള്ളവർ, ഹെപ്പറ്റൈറ്റിസ്-ബി, സി ബാധിതർ, മദ്യപാന ശീലമുള്ളവർ, ലിവർ ഫങ്ഷൻ ടെസ്റ്റ് (LFT) ഫലങ്ങളിൽ വ്യത്യാസം കണ്ടവർ എന്നിവർക്ക് ക്യാമ്പ് ഏറെ പ്രയോജനകരമാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 7034001111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.












Leave a Reply