പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്: കുണ്ടംകുഴി പാണ്ടിക്കണ്ടത്ത് പയസ്വിനി പുഴയിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.ഇന്നലെ ഉച്ചക്ക് പാണ്ടിക്കണ്ടം റെഗുലേറ്റം കം ബ്രിഡ്ജിന് സമീപത്ത് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് മുന്നാട് മണ്ണടുക്കത്തെ മാധവന്റെ മകൻ അർജുനനെ ( 24) കാണാതായത്. രാത്രി 8 മണിയോടെ കാണാതായ സ്ഥലത്ത് നിന്ന് 100 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
.ഇന്നലെ വൈകിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *