അജാനൂർ: ഗവൺമെന്റ് മാപ്പിള എൽ.പി. സ്കൂൾ അജാനൂരിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. ഉദ്ഘാടന സമ്മേളനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണവും പ്രസിഡന്റ് നിർവഹിച്ചു.
നൂറാം വാർഷികാഘോഷത്തിന്റെ ഫണ്ട് ഉദ്ഘാടനം സംഘാടകസമിതി ചെയർമാൻ സി. കുഞ്ഞഹമ്മദ് പാലക്കി, സംഘാടകസമിതി ട്രഷറർ തെരുവത്ത് മൂസ ഹാജിക്ക് തുക കൈമാറി നിർവഹിച്ചു.
സംഘാടകസമിതി വർക്കിങ് ചെയർമാൻ സി.എച്ച്. സുലൈമാൻ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അബ്ദുൽ കരീം, വാർഡ് മെമ്പർ ഖാലിദ് അറബിക്കടത്ത്, ഡി.പി.ഒ. സി.എച്ച്. ഷംസുദ്ദീൻ, എം. ഹമീദ് ഹാജി, എം.ബി.എം. അഷറഫ്, പി.കെ. കണ്ണൻ, ഹമീദ് ചേരക്കാടത്ത്, പി.എം. ഫാറൂഖ് എന്നിവർ സംസാരിച്ചു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂൾ വിദ്യാർഥികളുടെ വർണാഭമായ ഘോഷയാത്രയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഹെഡ്മാസ്റ്റർ ഗുലാ മുഹമ്മദ് സ്വാഗതവും പി.ടി.എ. പ്രസിഡന്റ് ഷബീർ ഹസ്സൻ നന്ദിയും പറഞ്ഞു.












Leave a Reply