നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയുടെ നെടുങ്കണ്ട യിൽ നിർമ്മാണത്തിലുള്ള കെട്ടിടത്തിൽ നിന്നും പത്ത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു.

നീലേശ്വരം:നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയുടെ നെടുങ്കണ്ട യിൽ നിർമ്മാണത്തിലുള്ള കെട്ടിടത്തിൽ നിന്നും പത്ത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു.
കെട്ടിടത്തിന്റെ ഒന്നും രണ്ടും മൂന്നും നിലകളിൽ ഫാൾ സീലിംഗ് പൊളിച്ചു മാറ്റി അകത്ത് ഘടിപ്പിച്ചിരുന്ന ഓക്‌സിജന്റെയും സെൻട്രൽ പൈപ്പുകൾ, ഇലക്ട്രിക് എസിയുടെയും കോപ്പർ വയറുകൾ അനുബന്ധ സാധനങ്ങൾ, ബാത്ത്റൂം ഫിറ്റിങുകളും ഉൾപെടെയുള്ള സാധനങ്ങളാണ് തിങ്കളാഴ്ച രാവിലെ 11:30 ക്കും ബുധനാഴ്ച രാവിലെ 11 30 നുമിടയിൽ കവർച്ച ചെയ്തതെന്ന് ആശുപത്രി മാനേജർ കാഞ്ഞങ്ങാട് കാരാട്ടുവയലിലെ വിവിനിഖിൽ നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *