എണ്ണപ്പാറ: തായന്നൂർ ഗോത്രബന്ധു വികസന സമിതി സംഘടിപ്പിച്ച ഊരുത്സവം എണ്ണപ്പാറ ഡോ. ബി.ആർ. അംബേദ്കർ നഗറിൽ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. മത്സരാധിഷ്ഠിതമായ ഇന്നത്തെ ലോകത്ത് പരമ്പരാഗത മൂല്യങ്ങളും അറിവുകളും ആചാരാനുഷ്ഠാനങ്ങളും കൈവിടാതെ കാലത്തിനൊത്ത മാറ്റങ്ങളെ ഉൾക്കൊണ്ട് ഗോത്രയുവത മുന്നേറണമെന്ന് കളക്ടർ പറഞ്ഞു.
സംഘാടകസമിതി ഇ.വി. രാമൻ അധ്യക്ഷത വഹിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. ജയചന്ദ്രൻ, നബാർഡ് ജില്ലാ വികസന മാനേജർ ഷാരോൺ വാസ്, പ്രോഗ്രാം ഓഫീസർ ഐ.സി. ഷാജി, സതീന്ദ്രൻ ചീരോൽ, ഡോ. സി. ശശികുമാർ, ഷിനു സുകുമാരൻ, ജോളി ജോസഫ്, ടി.വി. അശ്വനി, സജിത ശ്രീകുമാർ, എൻ. രാജൻ, ശ്രീജിത്ത് പറക്കളായി, കമലാക്ഷൻ കക്കോൽ, രാഘവൻ അടുക്കം, ഡോ. കൃപേഷ്, ധന്യ വേങ്ങച്ചേരി, രാജീവൻ ചിരോൽ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനതലത്തിൽ ആദരം നേടിയ സർക്കാരിലെ ഉമ്പച്ചി അമ്മ, ചിത്രകാരനും ശിൽപിയുമായ കെ.ആർ.സി. തായന്നൂർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച തുമ്പക്കുന്ന് ഊരിലെ സി. അനുരാജ്, സോഷ്യൽ വെൽഫെയർ ഓഫീസറായി ജോലിയിൽ പ്രവേശിച്ച പേരറിയയിലെ വിഷ്ണു, സംസ്ഥാന ഫുട്ബോൾ താരം കുറ്റിയടുക്കം യുവറിലെ അഖില ബാലൻ എന്നിവരെ ജില്ലാ കളക്ടർ ഉപഹാരം നൽകി. അനുമോദിച്ചു.
തുടർന്ന് വിവിധരുനിവാസികളും നാട്ടുകാരും അവതരിപ്പിച്ച കലാപരിപാടികളും ഒരുണർവ് ഫോക്ക് മെഗാ ഷോയും അരങ്ങേറി.












Leave a Reply