അടക്ക പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; യുവാവ് ഷോക്കേറ്റ് മരിച്ചു

 

മംഗളൂരു: ധർമസ്ഥലയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. അജികുരി സ്വദേശി വി.
നസീർ (38) ആണ് മരിച്ചത്. തോട്ടി ഉപയോഗിച്ച്‌ അടക്ക പറിക്കുന്നതിനിടെ അബദ്ധത്തില്‍ സമീപത്തുണ്ടായിരുന്ന ഓവർഹെഡ് വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ പ്രദേശത്തെ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ധർമസ്ഥല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *