സി.പി.ഐ.എം വിപുലീകൃത ജില്ലാകമ്മിറ്റിയുടെ ഭാഗമായി ചുള്ളിക്കര ലോക്കൽ കമ്മിറ്റി തൂങ്ങലിൽ ബഹുജന സംഗമം നടത്തി. സി.പി.ഐ.എം.ജില്ലാ കമ്മിറ്റി അംഗം മധു മുദിയക്കാൽ ഉൽഘാടനം ചെയ്തു. സിനു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടി അംഗങ്ങൾ ആണ്ടി അയറോട്ട്, ടി. കണ്ണൻ പാലപ്പുഴ, ബി.കുഞ്ഞമ്പു, കെ.പി.വർഗ്ഗീസ്, ഭാസ്ക്കരൻ അയറോട്ട്, ജോസ് എം.പി. എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ആയുർവ്വേദ പാരമ്പര്യ വൈദ്യൻ കെ നാരായണൻ, ഫിസിയോതെറാപ്പിസ്റ്റ് ഡോ: രഞ്ജിത കെ. ആർ. കാപ്പി കൃഷിക്കാരൻ സിബി ജോൺ, ക്ഷീരകർഷകൻ ജോയ് വെട്ടുകല്ലേൽ , കേരള സ്കൂൾ ആൺകുട്ടികളുടെ 65 kg വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ സാംജോ ജോമോൻ, LSS വിജയം നേടിയ പല്ലവി പ്രകാശ്, അക്ഷരമുറ്റം അവാർഡ് ജേതാവ് ശിവദ മോഹൻ, അഡ്വ: അഷ്ന അലക്സ്, എം.ബി.ബി എസ്സ് അഡ്മിഷൻ ലഭിച്ച അതുല്ല്യ രാമൻ എന്നിവരെ അനുമോദിച്ചു. പി. ദാമോദരൻ, സച്ചിൻ ഗോപു, കെ.വി.ഷാബു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി.കുഞ്ഞിക്കണ്ണൻ സ്വാഗതവും സി.ഗോപാലൻ നന്ദിയും പറഞ്ഞു.
സി.പി.ഐ.എം വിപുലീകൃത ജില്ലാകമ്മിറ്റിയുടെ ഭാഗമായി ചുള്ളിക്കര ലോക്കൽ കമ്മിറ്റി തൂങ്ങലിൽ ബഹുജന സംഗമം നടത്തി.












Leave a Reply