രാജ്യ തലസ്ഥാനത്തെ നടപടികളിൽ പ്രതിഷേധിച്ച് പാണത്തൂരിൽ സംയുക്ത ട്രേഡ് യൂണിയന്റെ പന്തംകൊളുത്തി പ്രകടനം

 

പാണത്തൂർ: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കേരള ഹൗസിനു മുന്നിൽ പ്രതിഷേധിച്ച സി.പി.എം, ഇടത് നേതാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പാണത്തൂരിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഡൽഹിയിലെ സംഭവവികാസങ്ങൾ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
എം.എ. ബേബി, പിണറായി വിജയൻ, വൃന്ദാ കാരാട്ട്, എം.വി. ഗോവിന്ദൻ മാസ്റ്റർ തുടങ്ങി പ്രമുഖരായ നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ തുടർച്ചയായാണ് പാണത്തൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികൾ ശക്തമായി തുടരുമെന്ന് റാലിയിൽ നേതാക്കൾ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *