പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെള്ളിക്കോത്ത് സ്വദേശി മരിച്ചു; മരണത്തിൽ സംശയമെന്ന് പരാതി

കാഞ്ഞങ്ങാട്: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെള്ളിക്കോത്ത് സ്വദേശി പത്മനാഭൻ (60) മരിച്ചു.വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ വീട്ടിൽ പൊള്ളലേറ്റ നിലയിലാണ് പത്മനാഭനെ കണ്ടെത്തിയത്. തുടർന്ന് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് സഹോദരൻ ചെറുവത്തൂർ ഓരിയിലെ പി.കെ. ജനാർദ്ദനൻ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

ഏതാനും ദിവസം മുമ്പ് ബന്ധുക്കളായ സ്ത്രീകളെയും കുട്ടിയെയും മർദിച്ച സംഭവത്തിൽ പത്മനാഭനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *