ദില്ലി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ദില്ലി ജന്തര്‍ മന്തറിൽ നടക്കുന്ന സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ ദീപ്കേയെ വിമാനത്തിൽ നിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, ആഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും സാധിച്ചില്ലെന്ന് ദീപ്കേ പ്രതികരിച്ചു.
അഭിജീത് ദീപ്കെ കസ്റ്റഡിയിൽ, വിമാനത്തിനുള്ളിൽ നാടകീയ രംഗങ്ങൾ, സമരം അടിച്ചമർത്താൻ വ്യാപക നീക്കങ്ങളുമായി ദില്ലി പൊലീസ്, പ്രതിഷേധക്കാരെ തടയുന്നു












Leave a Reply