കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കും വരെ കോൺഗ്രസ് സമര രംഗത്ത് ഉണ്ടാകും: രാജമോഹൻ ഉണ്ണിത്താൻ എംപി.

 

കാഞ്ഞങ്ങാട്: ജനാധിപത്യത്തിന്റെ കരുത്തും കാതലുമായ വോട്ടവകാശം ഇല്ലാതാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യുoവരെ കോൺഗ്രസ് സമര രംഗത്ത് ശക്തമായി നിലകൊള്ളുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാൻ ജീവത്യാഗം ചെയ്യുന്ന രാഹുൽ ഗാന്ധിക്ക് ഭാരത നാടിൻ്റെ ഐക്യദാർഢ്യം ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാനേഷ് കുമാർ ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും പാദസേവകനായി മാറിയെന്നും ജനാധിപത്യം കശാപ്പ് ചെയ്യാൻ എസ്ഐആറിലെ ഫോം സിക്സ് തിരുത്തിയത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹംപറഞ്ഞു.
എഐസിസി ആഹ്വാനപ്രകാരമുള്ള കരിദിനാചരണത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷനായി ഉദുമ എംഎൽഎ കെ.നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികളായ ബിപി . പ്രദീപ് കുമാർ, അഡ്വക്കേറ്റ് പി വി സുരേഷ്, അഡ്വക്കേറ്റ് ശ്രീജിത്ത് മാടക്കല്ല്, രാജൻ പെരിയ, ഉമേഷന്‍ വേളൂർ, മടിയൻ ഉണ്ണികൃഷ്ണൻ, വി ഗോപി, കാർത്തികേയൻ പെരിയ, ചന്ദ്രശേഖരൻ ഏർവാട്ടു മോഹനൻ, വി രാധാകൃഷ്ണൻ, മനോജ് തോമസ്, സന്തോഷ് ചാക്കോ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *