ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് വിചിത്രമായ നടപടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാവിലെ പത്തരയ്ക്കാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് ഒരു ബൊലേറോ ജീപ്പിലേക്ക് മാറ്റി. ആ യാത്ര മൂന്നര മണിക്കൂര്‍ നീണ്ടു. അവിടെ നിന്ന് തങ്ങളെ ഛത്രസാല്‍ സ്റ്റേഡിയത്തിലേക്കാണ് കൊണ്ടുപോയത്. അവിടെ കുറച്ചുസമയം ചെലവഴിച്ചു. ജന്തര്‍ മന്തറില്‍ നിന്ന് അധികം ദൂരമില്ലാത്ത മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് തങ്ങളെ എത്തിക്കാന്‍ ഇത്രയും സമയം വേണോ?. മൂന്ന് മണിക്കൂര്‍ റോഡിലൂടെ എന്തിന് കറക്കിയെന്ന് പിണറായി വിജയന്‍ ചോദിച്ചു. പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

 

പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ എന്തിന് ഡല്‍ഹിയാകെ കാണിച്ചു?. തങ്ങളെ മന്ദിര്‍മാര്‍ഗിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് അവിടെയുള്ള പൊലീസുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. രണ്ടര ആയപ്പോഴാണ് തങ്ങളെ അവിടെ കൊണ്ടുവന്നത്. അതുവരെ ഭക്ഷണം കഴിച്ചിരുന്നില്ല. പൊലീസുകാര്‍ തയ്യാറാക്കിയ ഭക്ഷണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *