പാണത്തൂർ വട്ടക്കയം ചെക്ക് ഡാമിൽ മാലിന്യം തള്ളിയ നിലയിൽ; പ്രദേശവാസികൾ പ്രതിഷേധത്തിൽ

 

പാണത്തൂർ: വട്ടക്കയം ചെക്ക് ഡാമിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. രാത്രികാലങ്ങളിലാണ് സാമൂഹിക വിരുദ്ധർ വ്യാപകമായി ഇവിടെ മാലിന്യം തള്ളുന്നത്.
ഇറച്ചി അവശിഷ്ടങ്ങൾ, ചോര, പാമ്പേഴ്‌സ് (ഡയപ്പറുകൾ) തുടങ്ങി വൻതോതിലുള്ള മാലിന്യങ്ങളാണ് ഡാമിലും പരിസരത്തുമായി തള്ളിയിരിക്കുന്നത്. പ്രദേശവാസികൾ കുളിക്കുന്നതിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി പ്രധാനമായും ആശ്രയിക്കുന്ന ജലാശയത്തിലാണ് ഇത്തരത്തിൽ മലിനീകരണം നടക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ദുർഗന്ധത്തിനും കാരണമാകുന്നുണ്ട്.
മാലിന്യ തള്ളൽ തടയുന്നതിനായി പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *