വയോജനങ്ങൾക്ക് വേണ്ടി ” സായം സൗഖ്യം” വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.

 

പാണത്തൂർ :
പനത്തടി ഗ്രാമപഞ്ചായത്ത് 2026- 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രം പാണത്തൂരും സംസ്ഥാന ആരോഗ്യവകുപ്പും പനത്തടി ഗ്രാമപഞ്ചായത്തും ചേർന്ന് ഒരുക്കിയ വയോജന മെഡിക്കൽ ക്യാമ്പ് “സായംസൗഖ്യം”
വൻ വിജയമായി. ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ പാണത്തൂർ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ തുടങ്ങിയ ക്യാമ്പിൽ 300 ഓളം വയോജനങ്ങളാണ് പല പല അസുഖങ്ങളും മൂലം ബുദ്ധിമുട്ടുന്ന വർക്കൊരു അത്താണി കൂടിയായിഈ ക്യാമ്പ് മാറി.
പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി യുടെ അധ്യക്ഷതയിൽ പാണത്തൂർ എഫ്.എച്ച്. സി. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ ബിൽനസ് എസ്.വി. സ്വാഗതമാശംസിച്ചു. തുടർന്ന് പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ക്യാമ്പ് ഉദ്ഘാടനം
ചെയ്തു.
ക്യാമ്പിൽ അസ്ഥിരോഗ വിഭാഗം ജനറൽ മെഡിസിൻ നേത്രരോഗ വിഭാഗം ഇ.എൻ.ടി എന്നീ വിഭാഗങ്ങളും ക്യാമ്പിൽ സന്നിഹിതരായിരുന്നു. 50 നു മുകളിൽ ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും നേഴ്സു മാരും എല്ലാം മറന്നു ഒറ്റക്കെട്ടായി ക്യാമ്പിൽ സഹകരിച്ചു. നാലോളം ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഉണ്ടായിരുന്നു. ക്യാമ്പിന് ആശംസകൾ അറിയിച്ച വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജെ. ജയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി രതീഷ് മെമ്പർമാരായ എൻ വിൻസന്റ് മോഹൻദാസ് കെ സി കെ വേണുഗോപാൽ എം ബാലകൃഷ്ണൻ,റിന തോമസ്, അനിലകുമാരി.ബി,രാധിക. കെ, എന്നിവരും ക്യാമ്പിന് ആശംസകൾ നൽകി. ശ്രീമതി സിനി സെബാസ്റ്റ്യൻ (പി.എച്ച്.എ) നന്ദി
അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *