അമ്പലത്തറ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 40കാരിയെ ലഹരി നൽകി ബലത്സംഗം ചെയ്തെന്ന കേസിൽ കൊല്ലം സ്വദേശി രാഹുൽ (35) അറസ്റ്റിൽ. രാജപുരം പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ സംഘമാണ് മണിക്കൂറുകൾക്കകം പ്രതിയെ എറണാകുളത്തെ പാലാരിവട്ടത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
ഫേസ്ബുക്കിലൂടെ വ്യാജ ഫോട്ടോ ഉപയോഗിച്ചും യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. കോഴിക്കോടും പറശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചതായും യുവതിയുടെ വീട്ടിലെത്തിയും പീഡനം തുടർന്നതായും പരാതിയിൽ പറയുന്നു.
പീഡനം തുടർന്നതോടെ യുവതി ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനും മകൾക്കും വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
യുവതി നൽകിയ പരാതിയിൽ അമ്പലത്തറ പോലീസാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രാജപുരത്തെത്തിച്ച് ചോദ്യം ചെയ്തശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, പ്രകാശൻ എം.വി., എ.എസ്.ഐ ജയരാജൻ, ബിജു കീലേരി, സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവരടങ്ങിയ സംഘമാണ് എറണാകുളത്ത് അന്വേഷണം നടത്തിയതും പ്രതിയെ കസ്റ്റഡിയിലെടുത്തതും.












Leave a Reply