വെള്ളിക്കോത്ത് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം: നവമാധ്യമങ്ങളുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും നടന്നു

വെള്ളിക്കോത്ത്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനം പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം ഏപ്രിൽ 5, 6, 7, 8 തീയതികളിൽ നടക്കും. മഹോത്സവത്തിന്റെ പ്രചാരണാർഥം നവമാധ്യമങ്ങളുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും ദേവസ്ഥാനത്ത് നടന്നു.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.വി. അനിൽകുമാർ നവമാധ്യമങ്ങളുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും നിർവഹിച്ചു. ആധുനിക കാലത്ത് നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം എക്കാലത്തും ഓർമിക്കപ്പെടേണ്ടതാണെന്നും ലോകമുള്ള കാലത്തോളം അത് നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാതി, മത, രാഷ്ട്രീയ സങ്കുചിത താൽപര്യങ്ങൾക്കതീതമായി മനുഷ്യരെ ഒന്നായി കാണാനും മനുഷ്യർ തമ്മിലുള്ള ഐക്യത്തിന്റെ യാഥാർഥ്യം ഉൾക്കൊള്ളാനും ഇത്തരം തെയ്യംകെട്ട് മഹോത്സവങ്ങൾ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഘോഷ കമ്മിറ്റി ചെയർമാൻ രാജൻ മടത്തിനാട്ട് അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരൻ ഡോ. സി. ബാലൻ ലോഗോ ഏറ്റുവാങ്ങി. ആശു കാഞ്ഞങ്ങാടാണ് ലോഗോ രൂപകൽപന ചെയ്തത്.

തെയ്യംകെട്ട് മഹോത്സവ കമ്മിറ്റി കോ-ഓർഡിനേറ്റർ എം.വി. നാരായണൻ പുല്ലൂർ, പി. രാഘവൻ പള്ളത്തിങ്കാൽ, അജാനൂർ പഞ്ചായത്ത് അംഗം ശ്രീവിദ്യ, എം.വി. നാരായണൻ കൊളവയൽ, അടോട്ട് മൂത്തേടത്ത് കുതിര് പഴയ ദേവസ്ഥാനം പ്രസിഡന്റ് ടി. ഹരിഹരൻ, എം. പൊക്ളൻ, എ.വി. സഞ്ജയൻ എന്നിവർ സംസാരിച്ചു.

നവമാധ്യമ കമ്മിറ്റി ചെയർമാൻ വി.പി. മനോജ് സ്വാഗതവും കൺവീനർ എം.വി. അനൂപ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *