കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും മുതിർന്ന കോൺഗ്രസ് നേതാവ് അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും മുതിർന്ന കോൺഗ്രസ് നേതാവുമായ അന്തുമായി കാർത്തികൻ (77)നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം കർണാടകയിലെ തോട്ടം തൊഴിലാളിയായി ജോലി ചെയ്ത അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കോൺഗ്രസ് പ്രവർത്തനത്തിൽ സജീവമായത്. അരയി വാർഡ് കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1978ൽ കർണാടകയിലെ ചിക്കമംഗളൂരുവിൽ ഇന്ദിരാഗാന്ധിക്ക് വേണ്ടി നടന്ന ചരിത്രപ്രസിദ്ധമായ ഉപതിരഞ്ഞെടുപ്പിൽ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന കാലത്ത് സഹോദരൻ കുഞ്ഞാമുവിനൊപ്പം വോട്ട് ചെയ്ത സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ സവിശേഷ ഓർമകളിലൊന്നായിരുന്നു.

ഭാര്യ: സി.എച്ച്. മൈമൂന. മക്കൾ: ജലീൽ കാർത്തിക (കെ.എസ്.ഇ.ബി. ഉദുമ; കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി. ജില്ലാ ജോയിന്റ് സെക്രട്ടറി), അബൂബക്കർ (സൗദി അറേബ്യ), സീനത്ത്, റസീന. മരുമക്കൾ: റഹീം കാർത്തിക, മുബാറക്ക് കൂളിയങ്കാൽ, ജസീല കല്ലുരാവി, സഹീറ കുശാൽനഗർ.

Leave a Reply

Your email address will not be published. Required fields are marked *