‘സർക്കാർ ആശുപത്രികളിൽ ചില മരുന്നുകളുടെ ലഭ്യതക്കുറവുണ്ട്; ഒരു മരുന്നും കിട്ടാനില്ല എന്ന പ്രചാരണം ശരിയല്ല’

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിൽ ഒരു മരുന്നും ലഭിക്കാനില്ല എന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. ചില മരുന്നുകളുടെ ലഭ്യതക്കുറവുണ്ട്. പോരായ്മകള്‍ ഉണ്ടാകാം, എന്നാല്‍ പല പ്രചാരണവും തെറ്റാണെന്നും മന്ത്രി പറഞ്ഞു.

 

ഗുണനിലവാരമില്ല എന്നുകണ്ടാണ് ചില കമ്പനികളെ ഒഴിവാക്കിയത്. ഗുണനിലവാരം നോക്കിയാണ് വേണ്ടെന്നുവച്ചത്. മരുന്ന് ക്ഷാമത്തിന് യുദ്ധവും ഒരു കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ആശുപത്രികള്‍ മോശമാണെന്ന പ്രചാരണത്തെ ചെറുക്കുമെന്നും വിദേശാധിപത്യമുള്ള സ്വകാര്യ കമ്പനികളുടെ കുതന്ത്രങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരായ പ്രചാരണത്തിന് പിന്നിലെന്നും മന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *