മക്കയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

മക്ക: സൗദിയിലെ മക്കയില്‍ നടന്ന വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. വാഹനത്തില്‍ സഞ്ചരിച്ച നാല് നഴ്‌സുമാരും ഡ്രൈവറുമാണ് മരിച്ചത്. കോട്ടയം പാലാ സ്വദേശി 36 കാരിയായ ജെയ്‌സി മോള്‍, കുരുമുള്ളൂര്‍ ആനച്ചേരി സ്വദേശി 26 കാരിയായ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. മറ്റുരണ്ടുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്. വെള്ളിയാഴ്ച വൈകിട്ട് ഷോപ്പിംഗിനായി ഇറങ്ങിയപ്പോഴാണ് ഇവർ അപകടത്തില്‍ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *