കൊട്ടോടി: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ഗാലക്സി തിയേറ്റർ–ജിയോഗ്രാഫിക്കൽ ആൻഡ് ലേണിംഗ് ലാബ് പ്രവർത്തനം ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ കെ. നാരായണൻ, പി.ജി. പ്രശാന്ത്, സി. ഷൈജു, പാറക്കോൽ രാജൻ, സിനു കുര്യാക്കോസ്, പി. ശ്രീവിദ്യ, ബിന്ദു ഗംഗാധരൻ, പി. പുഷ്പാകരൻ, ഉമ്മർ പൂണൂർ, എ. ശശിധരൻ, എം. സുമതി എന്നിവർ സംസാരിച്ചു.












Leave a Reply