ചാമുണ്ഡിക്കുന്ന് ജി.എച്ച്. എസ് ലെ വാർഷിക പൊതുയാഗം നടന്നു. പുതിയ പി റ്റി എ സമിതി നിലവിൽ വന്നു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് സരള ടീച്ചർ സ്വാഗതം പറഞ്ഞു .ചടങ്ങിൽ പി റ്റി എ പ്രസിഡൻ്റ് സുഹാസ് കെ അധ്യക്ഷത വഹിക്കുകയും നാലാം വാർഡ് മെമ്പർ എം ബാലകൃഷ്ണൻ , പി ഇ സി സെക്രട്ടറി , വിനയരാജൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി സിന്ധു അഴകത്ത് പ്രവർത്തനറിപ്പോർട്ടും വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. സീനിയർ അസിസ്റ്റൻ്റ് ശാരി ജി നായർ നന്ദി പ്രകാശിപ്പിച്ചു. നിരവധി വർഷക്കാലം പി റ്റി എ യിൽ പ്രവർത്തിച്ച് പിരിഞ്ഞു പോയ നന്ദകുമാർ ഒ, സുനിത ജഗീഷ്, അഞ്ജലി സുനിൽ, സിന്ധു ബാമ്പു എന്നിവരെ മൊമൻ്റോ നൽകി ആദരിച്ചു. പി റ്റി എ പ്രസിഡൻ്റായി സുഹാസ് കെ യും പി റ്റി എ വൈസ് പ്രസിഡൻ്റായി,സുനിൽ, രാജും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എം പി റ്റി എ പ്രസിഡൻ്റായി,ശാലിനി വിനോദും എം പി റ്റി എ വൈസ് പ്രസിഡൻ്റായി ജിനിഷ സന്തോഷും എസ് എം സി ചെയർമാനായി പത്മകുമാർ കെ വി യും ,എസ് എ സി വൈസ് ചെയർമാനായി എം ബിജുവും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പി.റ്റി. എ എക്സിക്യൂട്ടീവ് യോഗം നടക്കുകയും സ്കൂളിൻ്റെ പ്രവർത്തനങ്ങളിൽ പരിപൂർണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
ചാമുണ്ഡിക്കുന്ന് ജി.എച്ച് എസിൽ വാർഷികപൊതുയോഗം നടത്തി.












Leave a Reply