തിരുവനന്തപുരം: മരുന്ന് പ്രതിസന്ധിയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ട് തട്ടിലെന്ന് വിവരം. ഉന്നതതല യോഗത്തില്‍ മന്ത്രിയും സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായി. മരുന്നുകളുടെ കുറവുണ്ടെന്നും ഇല്ലാത്ത മരുന്നുകള്‍ ഉടന്‍ വാങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ മുരുന്ന് ക്ഷാമം മാധ്യമ സൃഷ്ടി ആണെന്നാണ് സെക്രട്ടറി ശര്‍മിള ദേവി ജോസഫിന്റെ നിലപാട്. ഇല്ലാത്ത മരുന്നുകള്‍ക്കായി ഉടന്‍ ടെണ്ടര്‍ വിളിക്കണമെന്ന് മന്ത്രി നിലപാടെടുത്തപ്പോള്‍ അടുത്ത ആഴ്ച കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ബോര്‍ഡ് കൂടാം എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.
സെക്രട്ടറിയുടെ നിലപാടില്‍ മന്ത്രി കെ മുരളീധരന് കടുത്ത അതൃപ്തിയാണുള്ളത്. KMDCL ല്‍ 28 മരുന്നുകള്‍ ലഭ്യമല്ലെന്ന് ജനറല്‍ മാനേജര്‍ യോഗത്തെ അറിയിച്ചു. ആശുപത്രിയില്‍ സ്റ്റോക്ക് കഴിയാറായതില്‍ ഡിഎംഒമാരും ആശങ്ക അറിയിച്ചു. ഇതിനിടെ കേരള സര്‍വീസ് മെഡിക്കല്‍ കോര്‍പറേഷന്‍ മേധാവിയാകാന്‍ ആളില്ലെന്ന് തുറന്ന് സമ്മതിക്കുകയാണ് സര്‍ക്കാര്‍. ജനറല്‍ മാനേജര്‍ക്ക് മാനേജിങ് ഡയറക്ടറുടെ ചുമതല നല്‍കി ഇന്നലെ ഉത്തരവിറക്കി. സ്ഥിരം എംഡി ഇല്ലാത്തതിനാല്‍ നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.












Leave a Reply