ഗവ:ഹൈസ്കൂൾ ചാമുണ്ഡി കുന്ന് സ്കൂൾ കലോത്സവം മഞ്ജീരം 2026 കലോത്സവത്തിന് തിരി തെളിഞ്ഞു.

ചാമുണ്ഡികുന്ന്    :  ഗവ:ഹൈസ്കൂൾ ചാമുണ്ഡി കുന്ന് സ്കൂൾ കലോത്സവം മഞ്ജീരം 2026കലോത്സവത്തിന് തിരി തെളിഞ്ഞു. രണ്ടു ദിവസങ്ങളിലായി നടത്തുന്ന വിവിധ കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്. രണ്ടു സ്റ്റേജുകളിൽ ആയിട്ടാണ് പരിപാടികൾ. ഇരുന്നൂറോളം വിദ്യാർത്ഥികൾ ആണ് വിവിധ കലകളിൽ പങ്കെടുക്കുന്നത്.സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം പി രഘുനാഥ് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സുഹാസ് കെ അധ്യക്ഷത വഹിച്ചു. ചാണ്ടി കുന്നിലെ ദാരു ശില്പി മുരുകൻ അനുമോദിച്ചു. ഭവ്യ രാജ്, കെ കെ വേണുഗോപാലൻ,എം ബാലകൃഷ്ണൻ, കെ സി മോഹൻദാസ്,സിന്ധു അഴകത്ത്, പത്മകുമാർ കെ വി, ശാലിനി വിനോദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബിന്ദു പി കെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *