വെള്ളരിക്കുണ്ട്: പതിനഞ്ചുകാരി ഗർഭിണിയായ സംഭവത്തിൽ 18കാരനെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പരിശോധിച്ചപ്പോഴാണ് നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന 18കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.a












Leave a Reply