കാസർകോട്: ബോവിക്കാനത്ത് നിന്ന് ഇരിയണ്ണി പോകുന്ന റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ബൈക്കിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
കുറ്റിക്കോൽ സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റ ഒരാളെ പരിയാരം ആശുപത്രിയിലും മറ്റൊരാളെ കാസർകോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദിവസങ്ങൾക്ക് മുൻപ് ഈ റോഡിൽ കാട്ട് പോത്തിന്റെ കുത്തേറ്റ് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റിരുന്നു.












Leave a Reply