പാണത്തൂർ: പാണത്തൂർ ഗവൺമെൻറ് വെൽഫയർ ഹൈസ്കൂളിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെയും ഭാരവാഹികളുടെയും സത്യപ്രതിജ്ഞ സംഘടിപ്പിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പി ടി എ പ്രസിഡണ്ട് ഷിനോദ് വി.ജി ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ് റോബിൻ എം. കെ, റിട്ടേണിംഗ് ഓഫീസർമാരായ മുജീബ് എം. എം, പ്രീതി ജി നായർ എന്നിവർ നേതൃത്വം നൽകി.
വൈഗ ഉമേഷ് സ്കൂൾ ലീഡറായും കെ. എസ് ശ്രീരാജ് ഡെപ്യൂട്ടി ലീഡറായും ഫാത്തിമത് ജഫ്ന ഫൈൻ ആർട്സ് സെക്രട്ടറിയായും മുഹമ്മദ് സിനാൻ ആരോഗ്യ കൺവീനറായും അഭിരാം ഗോപി ജനറൽ ക്യാപ്റ്റനായും അഭിനന്ദ് എസ്. എൻ ആഭ്യന്തര സമിതി കൺവീനറായും സത്യപ്രതിജ്ഞ ചെയ്തു.












Leave a Reply