വർഷങ്ങളായി ഒളിവിലായിരുന്ന ആറോളം പ്രതികൾ പിടിയിൽ: പോലീസ് സംഘത്തിൽ അംഗമായ എസ് ഐ ജയരാജന് ജില്ലാ പോലീസ് മേധാവിയുടെ ആദരം

കാസർഗോഡ്: അമ്പലത്തറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വിവിധ കൊലപാതക, പോക്സോ, വാറന്റ് കേസുകളിൽ ഉൾപ്പെട്ട് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ആറോളം പ്രതികളെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെന്ന് പിടികൂടിയ പോലീസ് സംഘത്തിലെ അംഗമായ എഎസ് ഐ , കെ. ജയരാജനെ ജില്ലാ പോലീസ് മേധാവി ആദരിച്ചു.
പ്രതികളെകണ്ടെത്തുന്നതിനായിനടത്തിയഅന്വേഷണത്തിന്റെയുംതുടർനടപടികളുടെയും ഭാഗമായി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങളായി പിടികിട്ടാപ്പുള്ളികളായി കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
സംഘത്തിന്റെ ദൗത്യത്തിൽ സജീവമായി പങ്കെടുത്ത കെ. ജയരാജന്റെ സേവനത്തെ അഭിനന്ദിച്ചുകൊണ്ടാണ് ജില്ലാ പോലീസ് മേധാവി ആദരിച്ചത്. ജയരാജന്റെ നേട്ടത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിനന്ദനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *