കാഞ്ഞങ്ങാട്: നഗരസഭയിലെ വിവിധ വാർഡുകളിൽ നിലവിലുള്ള ആശ വർക്കർമാരുടെ ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.20, 27, 33, 37, 41 എന്നീ വാർഡുകളിലേക്കാണ് നിയമനം നടത്തുന്നത്.
അതത് വാർഡുകളിലെ സ്ഥിരതാമസക്കാരായ വിവാഹിതരായ വനിതകൾക്കായിരിക്കണം അപേക്ഷകർ. 25-നും 45-നും ഇടയിൽ പ്രായവും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം. കൂടാതെ നേതൃപാടവവും മികച്ച ആശയവിനിമയ ശേഷിയും വിവേചനരഹിതമായി സമൂഹത്തിൽ പ്രവർത്തിക്കാൻ താല്പര്യവുമുള്ളവരായിരിക്കണം.നിശ്ചിത യോഗ്യതയുള്ളവർ തയ്യാറാക്കിയ അപേക്ഷകൾ ഒക്ടോബർ 5-ന് വൈകുന്നേരം 4 മണി വരെ കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിൽ സ്വീകരിക്കും.
ആശ വർക്കർ നിയമനം:അപേക്ഷ ക്ഷണിച്ചു











Leave a Reply