റാണിപുരം ട്രെക്കിംഗ് ക്യാമ്പ് ഒക്ടോബർ 1, 2 തീയതികളിൽ

കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘റാണിപുരം ട്രെക്കിംഗ് ക്യാമ്പ്’ ഒക്ടോബർ 1, 2 തീയതികളിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ഒക്ടോബർ 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ന് കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ & പുരാവസ്തു വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് നിർവഹിക്കും.

ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും.

കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി. വി. രമേശൻ, കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. രാജീവൻ, കാസർഗോഡ് ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ സ്നേഹ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നോഡൽ ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ ജി. ആർ. രതീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി. സി. ഷിലാസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി എം. സ്വപ്ന സ്വാഗതവും ദേശീയ സാഹസിക അക്കാദമി സ്പെഷ്യൽ ഓഫീസർ പി. പ്രണിത നന്ദിയും രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *