കാസർകോട്: കരൾ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ സൗജന്യ ഫൈബ്രോ സ്കാൻ (FibroScan) പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. പരിശോധനയോടൊപ്പം പ്രമുഖ ഗ്യാസ്ട്രോ എന്ററോളജിസ്റ്റിന്റെ സൗജന്യ കൺസൾട്ടേഷനും ക്യാമ്പിൽ ലഭ്യമായിരിക്കും.
2026 സെപ്റ്റംബർ 29 ചൊവ്വാഴ്ച രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് ക്യാമ്പ് നടക്കുക.
കരൾ സംബന്ധമായ അസുഖങ്ങളായ ഫാറ്റി ലിവർ, ഫൈബ്രോസിസ്, സിറോസിസ് തുടങ്ങിയവ കൃത്യമായി നിർണയിക്കാൻ സഹായിക്കുന്ന നൂതനവും വേദനാരഹിതവുമായ അൾട്രാ സൗണ്ട് സാങ്കേതികവിദ്യയാണ് ഫൈബ്രോ സ്കാൻ. ഈ ലളിതമായ പരിശോധനയിലൂടെ കരളിന്റെ കാഠിന്യവും കൊഴുപ്പിന്റെ തോതും മനസ്സിലാക്കാനും, കരളിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് വേഗത്തിൽ തിരിച്ചറിയാനും സാധിക്കും.
ഫാറ്റി ലിവർ ഉള്ളവർ, ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി രോഗബാധിതർ, മദ്യപാന ശീലമുള്ളവർ, ലിവർ ഫങ്ഷൻ ടെസ്റ്റിൽ (LFT) വ്യതിയാനങ്ങൾ കണ്ടവർ എന്നിവർ നിർബന്ധമായും ഈ പരിശോധന നടത്തുന്നത് ഉചിതമായിരിക്കും.












Leave a Reply