പാണത്തൂർ: പാറക്കടവ് ഉന്നതിക്കും സാമൂഹ്യ പഠനമുറിക്കും അഭിമാനമായി വിവിധ കായിക മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ പുളിക്കാൽ ബ്രദേർസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. രക്ഷിതാക്കളുടെ യോഗത്തിൽ വെച്ചായിരുന്നു അനുമോദനം.
നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജിയൺ സംഘടിപ്പിച്ച റീജിയണൽ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ജെ.എൻ.വി. കാസർഗോഡ് ടീമിലെ റൈറ്റ് ബാക്ക് പ്ലെയറായി മികച്ച പ്രകടനം കാഴ്ചവെച്ച വൈശാഖ് സുകുമാരനെയും അനുമോദിച്ചു.
പാണത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ കായികോത്സവത്തിൽ വിവിധ ഇനങ്ങളിലായി മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
മന്യ – 100 മീറ്റർ, 200 മീറ്റർ ഒന്നാം സ്ഥാനം; 600 മീറ്റർ രണ്ടാം സ്ഥാനം
അശ്വനി – 100 മീറ്റർ, 200 മീറ്റർ ഒന്നാം സ്ഥാനം; ലോങ് ജമ്പ് രണ്ടാം സ്ഥാനം
പ്രജ്വൽ – 100 മീറ്റർ, 200 മീറ്റർ ഒന്നാം സ്ഥാനം
അശ്വിൻ – 100 മീറ്റർ ഒന്നാം സ്ഥാനം, 200 മീറ്റർ രണ്ടാം സ്ഥാനം
അശ്വന – 100 മീറ്റർ ഒന്നാം സ്ഥാനം
മൃദുൽ – ഹർഡിൽസ് രണ്ടാം സ്ഥാനം
പാറക്കടവ് സാമൂഹ്യ പഠനമുറിയിൽ നടന്ന യോഗം ഊരുമൂപ്പൻ രമേഷ് ആർ. ഉദ്ഘാടനം ചെയ്തു. പുളിക്കാൽ ബ്രദേർസ് പ്രസിഡന്റ് രാജേഷ് എം. അധ്യക്ഷത വഹിച്ചു. സുമിത്ര (STP), രേണുക ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഫെസിലിറ്റേറ്റർ ശാലിനി ടീച്ചർ സ്വാഗതവും പഠനമുറി ലീഡർ മന്യ നന്ദിയും പറഞ്ഞു.
വിജയികളായ വിദ്യാർത്ഥികൾക്ക് പുളിക്കാൽ ബ്രദേർസിന്റെ നേതൃത്വത്തിൽ സ്നേഹോപഹാരങ്ങളും നൽകി.












Leave a Reply