കാഞ്ഞങ്ങാട്: പതിനാലുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് വർഷവും ഒരു മാസവും കഠിനതടവും 16,000 രൂപ പിഴയും വിധിച്ച് കോടതി. കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശി വിനോദ് കുമാറിനെയാണ് (52) ഹൊസ്ദുർഗ് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്ന് മാസവും രണ്ടാഴ്ചയും അധിക തടവ് അനുഭവിക്കണം.
2024 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുശാൽനഗറിലെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ 14 വയസ്സുള്ള കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
വിവിധ വകുപ്പുകളിലായി കോടതി വിധിച്ച ശിക്ഷകൾ:
- പോക്സോ (POCSO) വകുപ്പ് പ്രകാരം: 3 വർഷം കഠിനതടവും 15,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 2 മാസം അധിക തടവ്.
- ഐ.പി.സി 341 പ്രകാരം: 1 മാസം കഠിനതടവും 500 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരാഴ്ച അധിക തടവ്.
- പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം (SC/ST Act): 1 വർഷം കഠിനതടവും 500 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരാഴ്ച അധിക തടവ്.
ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.ഐ ധർമരാജനാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ കോടതിയിൽ ഹാജരായി.











Leave a Reply