ഉപ്പള: ഉപ്പള പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പശ്ചിമബംഗാൾ സ്വദേശിയും ഉപ്പളയിലെ മാർബിൾ കടയിലെ തൊഴിലാളിയുമായ വിശാൽ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു.ഇന്ന് ഉച്ചയോടെയാണ് വിശാലും രണ്ട് സഹതൊഴിലാളികളും പുഴയിൽ കുളിക്കാനെത്തിയത്. ഒരാൾ കരയിൽ നിൽക്കുകയും വിശാലും മറ്റൊരു സുഹൃത്തും പുഴയിലിറങ്ങുകയുമായിരുന്നു. കുളിക്കുന്നതിനിടെ വിശാൽ മുങ്ങിപ്പോകുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വിശാലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് വിശാലിന്റെ മൃതദേഹം പുറത്തെടുത്തത്.
മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.












Leave a Reply