പാണത്തൂർ :
പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി 28-9-2026 ന് 11 മണിക്ക് വേങ്ങരയിൽ വച്ച് നടക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ വാർഡ് തല ജനജാഗ്രതാ സമിതിയുടെ സംസ്ഥാന തല ഉൽഘാടനവുമായി ബന്ധപ്പെട്ട് പനത്തടി പഞ്ചായത്ത് തല ജാഗതാ സമിതി യോഗം നാളെ (28-09-2026) തിങ്കളാഴ്ച 10.30 ന് പനത്തടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടക്കും. യോഗത്തിൽ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും, ജീവനക്കാരും, കുടുംബശ്രീ പ്രവർത്തകരും, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. മുഴുവനാളുകളും പരിപാടിയിൽ കൃത്യസമയത്ത് തന്നെ സംബന്ധിക്കണമെന്ന് പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി രഘുനാഥ് അഭ്യർത്ഥിച്ചു.
ഓപ്പറേഷൻ തൂഫാൻ പനത്തടി പഞ്ചായത്ത് തല ജനജാഗ്രതാ സമിതി യോഗം നാളെ .












Leave a Reply