മടിക്കൈയിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് അച്ഛനും മകൾക്കും പരിക്ക്

മടിക്കൈ: കോട്ടക്കുന്നിൽ സ്വകാര്യ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് അച്ഛനും മകൾക്കും പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് മൂന്നോടെ പൂത്തക്കാലിനും കോട്ടക്കുന്നിനും ഇടയിലായിരുന്നു അപകടം.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന വരദയാനി ബസും സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. ആലിങ്കീഴിൽ താമസിക്കുന്ന രത്നാകരൻ (53), മകൾ ശ്രീനന്ദ (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *