കാഞ്ഞങ്ങാട്:കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുവാവ് റിമാൻഡിൽ. കണ്ണൂർ മുണ്ടേരി സ്വദേശി റിസ്വാനെ(25)യാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
മംഗളൂരുവിൽ ജിം പരിശീലകനായി ജോലി ചെയ്തിരുന്ന പ്രതി, അവിടെ പഠിക്കുന്നവിദ്യാർത്ഥിനിയുമായിസൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സൗഹൃദം മുതലെടുത്ത് വിദ്യാർത്ഥിനിയെ കാഞ്ഞങ്ങാട്ടെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് പരാതി.
2025 ഓഗസ്റ്റിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. പകർത്തിയ ദൃശ്യങ്ങളും ഫോട്ടോകളും ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി ഹോസ്ദുർഗ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. സ്വർണവും പണവും കൈക്കലാക്കിയെന്നും പരാതിയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഹോസ്ദുർഗ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.











Leave a Reply