മഞ്ചേശ്വരം :പെണ്‍കുട്ടി പീഡനത്തിന് ഇരയായത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കെട്ടിടത്തില്‍ വച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് ഇവിടേക്ക് മാറ്റിയത്.പി യു സി വിദ്യാർത്ഥിനി പ്രസവിച്ച പോക്സോ കേസിന്റെ അന്വേഷണമാണ് കർണ്ണാടക, വിട്ള പൊലീസ് കൈമാറിയത് . കേസിലെ പ്രതി പെൺകുട്ടിയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്ത മഞ്ചേശ്വരം സ്വദേശിയാണ്. വിട്ള പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയാണ് പെൺകുട്ടി. സെപ്‌തംബർ എട്ടിന് കോളേജിൽ എത്തിയ പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് സ്കൂൾ അധികൃതർ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിൽ പെൺകുട്ടി പൂർണ്ണ ഗർഭിണിയാണെന്നു സ്ഥിരീകരിച്ചു. അന്നു തന്നെ ആശുപത്രിയിൽ പ്രസവിക്കുകയും ചെയ്‌തു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പെൺകുട്ടിയിൽ നിന്നു മൊഴിയെടുത്തു. തുടർന്നാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ പ്രായപൂർത്തിയാകാത്ത ആൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തത്. പെൺകുട്ടിയും പ്രതിയും സൗഹൃദത്തിലായിരുന്നുവെന്ന് പറയുന്നു.
വിദ്യാർത്ഥിനി പ്രസവിച്ച സംഭവം, പോക്സോ കേസിന്റെ അന്വേഷണം മഞ്ചേശ്വരം പോലീസിന് കൈമാറി












Leave a Reply