നീലേശ്വരത്ത് വിമുക്തഭടനെ ഷെഡിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: വിമുക്തഭടനെ വീട്ടുപറമ്പിലെ ഷെഡിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന ഇന്ത്യൻ നേവിയിലെ മുൻ ഉദ്യോഗസ്ഥൻ ആരതിയിൽ ടി. രാജു (74) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറുമണിയോടെ റസിഡന്റ്‌സ് അസോസിയേഷൻ യോഗത്തിൽ പങ്കെടുത്ത് ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് രാജുവിനെ ഷെഡിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഹൊസ്ദുർഗ് പൊലീസ്, കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഭാര്യ: തങ്കമണി രാജു (മുൻ അധ്യാപിക, തീർഥങ്കര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ). മക്കൾ: അരുൺ രാജു (കാനഡ), അശ്വതി രാജു (സ്വീഡൻ). മരുമക്കൾ: മഞ്ജുഷ (തലശ്ശേരി), അരുൺ (തൃക്കണ്ണാട്). സഹോദരങ്ങൾ: ഇന്ദിര, മനോഹരൻ, അംബുജാക്ഷി.

Leave a Reply

Your email address will not be published. Required fields are marked *