അമ്പലത്തറ:അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കോടോം – ബേളൂർ പഞ്ചായത്തിലെ 16ാം വാർഡിൽ ഉൾപ്പെടുന്ന കാലിച്ചാമ്പാറ-പാറക്കടവ് ഉന്നതികളിൽ പ്രത്യേക പരിഗണന നൽകുന്നപരിപാടിയായ “ശ്രദ്ധ”ക്ക് തുടക്കമായി. അയ്യങ്കാവ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കോടോം – ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രൻ ടിവിഉദ്ഘാടനംചെയ്തു. ബേക്കൽ ഡി വൈ എസ് പി വിനോദ് കുമാർ കെ മുഖ്യതിഥി ആയിരുന്നു. അമ്പലത്തറ എസ് എച്ച് ഒ സവ്യ സാചി എം സ്വാഗതം പറഞ്ഞു. രാജപുരം സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എ അധ്യക്ഷനായി. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ പ്രമോദ് ടി വി നന്ദി പറഞ്ഞു.
16 ആം വാർഡ് മെമ്പർ രാജൻ,എസ് ഐ രമേശ് കുമാർ,മഹിളാ സമഖ്യ ഡി ആർ പി അനീസ,എസ് ടി പ്രമോട്ടർ സതീഷ്, എ ഡിഎസ്ഭാരവാഹികളായ ശാലിനി, ജ്യോതി എന്നിവർ ആശംസകൾ നേർന്നു. ഉന്നതിയിൽ രാസലഹരിയുടെ കടന്നു വരവ് തടയുക, അമിത മദ്യപാനം കുറച്ചു കൊണ്ട് വരിക, അഭ്യസ്ഥവിദ്യരായവർക്ക് വേണ്ടി പി എസ് സി കോച്ചിങ് ക്ലാസ്സ് നടത്തുക, ഫാമിലി കൗൺസിലിങ് പരിപാടി, ധാർമിക ബോധവൽക്കരണ ക്ലാസ്സ് എന്നിവയാണ് ശ്രദ്ധയിലൂടെ നടപ്പിലാക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ്, ഊര് കൂട്ടായ്മകൾ, മഹിളാ സമഖ്യ, ക്ലബ്ബുകൾ, പ്രമോട്ടർമാർ, പൊതു പ്രവർത്തകർഎന്നിവരുമായി സഹകരിച്ചാണ് പരിപാടിനടപ്പിലാക്കുന്നത്.












Leave a Reply