കേരള വ്യാപാരി വ്യവസായി സമിതി കാസർകോട് ജില്ലാ സമ്മേളനത്തിന് നാളെ ചെറുവത്തൂരിൽ പതാക ഉയരും

ചെറുവത്തൂർ: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നാളെ മുതൽ മൂന്നുദിവസങ്ങളിലായി തിമിരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.സമ്മേളനത്തിൻ്റെ ഭാഗമായുള്ള കൊടിമര ജാഥകൾ നാളെ രാവിലെ ആരംഭിക്കും. വൈകുന്നേരം ആറു മണിക്ക് സംഘാടക സമിതി ചെയർമാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ പതാക ഉയർത്തും.ഞായറാഴ്‌ച രാവിലെ 10ന് ഗോപിനാഥൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി. .സി മമ്മദ് കോയ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ശോഭ ബാലൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. 5700 അംഗങ്ങളെ പ്രതിനിധീകരിച്ച് 288 പ്രതിനിധികൾ പങ്കെടുക്കും.28 ന് പൊതുപ്രകടനവും തുടർന്ന് സമാപന സമ്മേളനവും നടക്കും.സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *