കാസർകോട്: വഴിയാത്രക്കാരിയായ സ്ത്രീയുടെ കഴുത്തിൽ നിന്ന് ബൈക്കിലെത്തി മാല പൊട്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായി. കുമ്പള ബംബ്രാണയിലെ ഇന്ദുഗുരി വീട്ടിൽ സുധീഷ് (27) ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ ബംബ്രാണ സ്വദേശി സന്ദീപിനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ജൂൺ 22-ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ഹൊസങ്കടി സർവ്വീസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അതിവിദഗ്ദ്ധമായി മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സുധീഷിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.
തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ എം.വി. വിഷ്‌ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ. ശബരീകൃഷ്ണൻ, എ.എസ്.ഐ. അജിത്ത്, സി.പി.ഒ. ബിനീഷ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.












Leave a Reply